കുറ്റ്യാടി: ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യം തകർത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഭജനമുണ്ടാക്കുകയാണ് നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് നടത്തുന്നതെന്നും സംഘപരിവാർ സംഘടനകളുടെ ആജ്ഞയാണ് കേന്ദ്ര ഭരണാധികാരികൾ നടപ്പിലാക്കുന്നതെന്നും സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.എഗെയ്ൻസ്റ്റ് എൻ.ആർ.സി ആന്റ് സി.എ.എ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടത്തിയ ജനമഹാറാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഖാലിദ് മുസദ് വി, സി.കെ കരുണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.