കോഴിക്കോട്: ജില്ലയിലെ കള്ള് ഷാപ്പുകളുടെ വില്പന ഡിസംബര്‍ 23 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് ഹാളില്‍ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. ഫറോക്ക് എക്സൈസ് റെയ്ഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 1 രാമനാട്ടുകര, 2- ഫറോക്ക് ചുങ്കം, 4- അകത്തായിപ്പറമ്പ്, 5- കടലുണ്ടി, 29- പഴയ ബാങ്ക് റോഡ്, 30- മണ്ണൂര്‍, 28- ചാലിയം എന്നീ കള്ളുഷാപ്പുകളുടെയും ഫറോക്ക് എക്സൈസ് റെയ്ഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ മൂന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 13- നല്ലളം, 17- കോന്തനാരി, 18- കൊടിനാട്ട്മുക്ക്, 20- പെരുമണ്ണ, 21- കുറ്റികാട്ടൂര്‍, 32 പാറമ്മേല്‍ എന്നീ കള്ളുഷാപ്പുകളുടെയും, ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 7 - കക്കോടി, 8- മക്കട, 9- മൂട്ടോളി, 10- പൊയില്‍താഴം, 16- പറമ്പില്‍ ബസാര്‍, 17- കുരുവട്ടൂര്‍ എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ടി. എസ്. നമ്പര്‍ 7 പുതുശ്ശേരിത്താഴം, 8- നൊച്ചാട്, 9 - കൈതക്കല്‍, 10- കല്‍പ്പത്തൂര്‍, 11 പേരാമ്പ്ര, 51- കോടേരിച്ചാല്‍, എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയ്ഞ്ചിലെ ഗ്രൂപ്പ് മൂന്നില്‍ ഉള്‍പ്പെട്ട ടി.എസ് നമ്പര്‍ 12- മരക്കാടി, 13- കടിയങ്ങാട്, 14-പന്തിരിക്കര, 15- കൂത്താളി, 16- പെരുവണ്ണാമുഴി, 17- ചെമ്പനോട, 48- പൂഴിത്തോട്, എന്നീ കള്ള് ഷാപ്പുകളുടെ 2019-20 വര്‍ഷത്തെ അവശേഷിക്കുന്ന കാലഘട്ടത്തിലേക്കുളള പരസ്യ വില്പനയാണ് നടക്കുക. നിബന്ധനകള്‍ കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും.