കോഴിക്കോട് : പ്രമുഖ സോഷ്യലിസ്റ്റും പാർലമെന്റ് അംഗവുമായിരുന്ന പി.വിശ്വംഭരനെ അനുസ്മരിച്ചു. വിശ്വംഭരൻ അനുസ്മരണ സമിതി ഒരുക്കിയ യോഗം പി.പി.ആസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.കെ.ജയകുമാർ, ടി.കെ.അസീസ്, രമേഷ് മീത്തൽ, എ.വി.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.