കോഴിക്കോട്: സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് റിപ്പബ്ലിക് ' എന്ന മുദ്രാവാക്യം ഉയർത്തി 23 ന് തിങ്കളാഴ്ച നിയോജക മണ്ഡലം തലത്തിൽ മതേതര കൂട്ടായ്മ സംഘടിപ്പിക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജനുവരി ഏഴിന് കോഴികോട്ട് നടക്കുന്ന മലബാർ മേഖലാ റാലി വിജയിപ്പിക്കാനും ഇന്നും നാളെയുമായി നിയോജക മണ്ഡലം യു.ഡി.എഫ് യോഗം ചേരാനും തീരുമാനിച്ചു.

ചെയർമാൻ അഡ്വ. പി ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.എ.റസാഖ് സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, അഡ്വ.പി.എം സുരേഷ് ബാബു, അഡ്വ.പ്രവീൺ കുമാർ, അഡ്വ. പി.എം നിയാസ്, എൻ സി അബൂബക്കർ, കെ.എ.ഖാദർ,എസ്.പി.കുഞ്ഞമ്മദ്,കെ.മൊയ്തീൻകോയ, സി.വീരാൻ കുട്ടി, എൻ.വി.ബാബുരാജ്, വി.സി.ചാണ്ടി, കെ.സി.അബു, എം.എ.മജീദ്, കെ.പി.ബാബു, റഷീദ് വെങ്ങളം, ഒ.പി.നസീർ,
കായക്കൽ അശ്‌റഫ് , സി.പി.നരേൻനാഥ്, അശ്‌റഫ് മണക്കടവ്, ടി.എം.ജോസഫ്, വി.എം.ചന്ദ്രൻ , പി. മൊയ്തീൻ എന്നിവർ സംസാരിച്ചു.