കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ പയംകുറ്റിമലയിലെ ടൂറിസം രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പാറക്കൽ അബ്ദുളള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.കെ.നാണു എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനൻ ഭൂമി കൈമാറ്റം നടത്തും.
സർക്കാർ അനുവദിച്ച 2.15 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട പ്രവൃത്തി.