a
ചേളന്നൂരിൽ തെരുവ് നായ്ക്കൾ കടിച്ച് കീറിയ അരണാട്ടു മീത്തൽ ശ്രീധരന്റെ ബൈക്ക്

ചേളന്നൂർ: തെരുവ് നായ ശല്യത്തെ തുടർന്ന് രാത്രി ടൂ വീലർ യാത്രക്കാർ ഉൾപ്പെടെ ഭീതിെിലാണ്. അംഗനവാടി ടീച്ചർ, പത്രവിതരണക്കാരൻ എട്ടേ രണ്ടിൽ എ.ടി.എമ്മിൽ പണം എടുക്കാൻ വന്നവർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റ സംഭവത്തിനു ശേഷം ഇന്നലെ അർദ്ധരാത്രിയോടെ അരണാട്ടു മീത്തൽ ശ്രീധരന്റെ വീട്ടിൽ നിർത്തിയിട്ട കൈനറ്റിക്ക് ഹോണ്ട വണ്ടിയുടെ സീറ്റ് കുഷ്യനടക്കം നായ്ക്കൾ കടിച്ചുകീറി.

ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചിട്ടും നായ്ക്കൾ പിൻമാറാത്തതിനാൽ ഫ്ളാക്സിലെ ചുടുവെള്ളമൊഴിച്ചാണ് നായ്ക്കളെ ഓടിച്ചത് .

രാവിലെ ട്യൂഷനു മദ്രസയിലുംമറ്റും പോവുന്ന കുട്ടികളെ വരെ ഭീതിയിലാണ് രക്ഷിതാക്കൾ ക്ലാസിൽ വിടുന്നത്. ചെറു കുവ്വര മീത്തൽ ഭാഗത്ത് നായ്ക്കൾ കോഴികളെ കടിച്ച് കൊന്നു. അർദ്ധരാത്രിയിൽ ചേളന്നൂർ എട്ടേ രണ്ട്, മുതൽ പാലത്ത്, ഒൻപത് തുടങ്ങി റോഡുകൾ നായ്ക്കൾ കൈയ്യടക്കുകയാണ്. ഇത് ബൈക്ക് അപടകങ്ങൾക്ക് കാരണമാവുന്നുണ്ട്.