താമരശ്ശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8-ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ താമരശ്ശേരി കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന പഞ്ചായത്ത് ട്രേഡ് യൂണിയന്‍ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 30-ന് താമരശ്ശേരിയിലെത്തുന്ന മേഖല പ്രചരണ ജാഥക്ക് സ്വീകരണം നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലം കണ്‍വീനര്‍ ടി.സി. വാസു ഉദ്ഘാടനം ചെയ്തു.സുബൈര്‍ വെഴുപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ആര്‍. ഓമനക്കുട്ടന്‍ , ദാമോദരന്‍, കാസിം കാരാടി സംസാരിച്ചു. ബി.ആര്‍. ബെന്നി സ്വാഗതവും മജീദ് കോരങ്ങാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.ആര്‍. ഓമനക്കുട്ടന്‍(ചെയര്‍മാന്‍),ബി.ആര്‍. ബെന്നി(കണ്‍വീനര്‍),കാസിം കാരാടി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.