മാനന്തവാടി: ഒണ്ടയങ്ങാടി ചെന്നലായിയിൽ തേനീച്ചയുടെ കുത്തേറ്റ് വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. പത്ത് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിജി (40),ജിബി (35), സുരേഷ് (46), ഷൈജു (40), ത്രേസ്യാമ്മ (74), അബിൻ (10), നിഖിൽ (16), അലീന (14), ഷാഹിദ (36), ബിയാത്തു (60) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇന്നലെ ഉച്ചയോടെയാണ് തേനീച്ചകൂട്ടം ഇളകിയത്. പലരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ തേനീച്ചകൾ കൂട്ടത്തോടെ കുത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേർക്കും തലയ്ക്കും മുഖത്തുമാണ് കുത്തേറ്റിരിക്കുന്നത്.