കോഴിക്കോട് : ഫാറൂഖ് കോളേജ് 1996 - 98 പ്രീഡിഗ്രി ബാച്ചിന്റെ സംഗമം 22 ന് രാവിലെ ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫേസ് ' 19 (ഫാറൂഖ് കോളേജ് അലുംനി കോണ്‍ക്ലേവ് ഫോര്‍എവര്‍) ഉദ്ഘാടനം രാവിലെ 10.30ന് പ്രിന്‍സിപ്പൽ ഡോ.കെ.എം.നസീര്‍ നിർവഹിക്കും. കലാ സാംസ്‌കാരിക വ്യാവസായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരം മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.എ.കുട്ട്യാലിക്കുട്ടി സമ്മാനിക്കും. ഈ ബാച്ചിലെ ഡോക്ടറേറ്റുകാർക്കുള്ള പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഹമ്മദ് നൽകും. ഉപഹാരസമര്‍പ്പണം കണ്ണൂര്‍ സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.കെ.എം.അബ്ദുറഷീദ് നിര്‍വഹിക്കും.