കുറ്റ്യാടി : പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്റെ യഥാർത്ഥ മുഖം വെളിച്ചത്ത് കാണിച്ചതാണെന്നും തീവ്രഹിന്ദുത്വം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും എം.ബി രാജേഷ്. ഹിന്ദുത്വമല്ല ഹിന്ദുമതം എന്നും ഹിന്ദു വിശ്വാസങ്ങളെ രാഷ്ട്രീയവത്ക്കരിക്കുകയാണ് ബി.ജെ പിയും സംഘ ശക്തികളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .വിശ്വാസിയായ മഹാത്മജിയെ വെടിവച്ച് കൊന്നത് വിശ്വാസി അല്ലാത്ത സവാക്കറിന്റെ അനുയായിയായിരുന്നു.എല്ലാ മതമൗലികവാദികളുടെയും ലക്ഷ്യം മതാധിഷ്ഠിത രാജ്യ സങ്കൽപ്പമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സി പി എം കുന്നുമ്മൽ ഏരിയാ കമ്മറ്റി കുറ്റ്യാടിയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയ സെക്രട്ടരി കെ കെ സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടരി പി മോഹനൻ, കെ പി കുഞ്ഞമ്മദ് കുട്ടി ,കെ കെ ലതിക, കെ ക്യഷ്ണൻ, ടി കെ മോഹൻ ദാസ് ,കെ പി ചന്ദ്രി എന്നിവർ സംസാരിച്ചു. കുന്നുമ്മൽ കണാരൻ സ്വാഗതം പറഞ്ഞു.