വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. സി.പി.എമ്മിലെ ബാലൻ 260 വോട്ടിന് വിജയിച്ചു. യു ഡി എഫിന് 156 വോട്ടും, ബിജെപിക്ക് 121 വോട്ടും ലഭിച്ചു. കോക്കുഴി വാർഡിൽ എൽ ഡി എഫ് പ്രതിനിധി രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി ബാലൻ മാവിലോടിന് 102 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.