കോഴിക്കോട്: ഐ എസ് എം സംസ്ഥാന പ്രതിനിധി സംഗമം ശനി, ഞായർ ദിവസങ്ങളിൽ കൊടുങ്ങല്ലൂരിൽ നടക്കും. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കൗൺസിലർമാരാണ് പങ്കെടുക്കുക. പത്ത് സെഷനുകളിലായി നടക്കുന്ന സംഗമം എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി സൽമ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യും. എന്‍ എം ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാർ അലി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് ആറ് മാസക്കാലത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിക്കും