കോഴിക്കോട്: പൗരത്വ നിഷേധത്തിനെതിരെ ഐ.എസ്.എം സംഘടിപ്പിക്കുന്ന 'കേരളത്തിന്‍റെ കൈയൊപ്പ് ' ബഹുജനപ്രതിരോധത്തിന്റ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. നീതിനിഷേധത്തിനെതിരെയുള്ള ഒപ്പ് ശേഖരണം പിന്നീട് ജില്ലാ, മണ്ഡലം കേന്ദ്രങ്ങളിലുമുണ്ടാവും.
പ്രക്ഷോഭത്തിന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നൽകി. പ്രസിഡന്റ് ഷെരീഫ് മേലേതില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.ജംഷീര്‍ ഫാറൂഖി, വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, ട്രഷറര്‍ ഷബീര്‍ കൊടിയത്തൂര്‍, സിറാജ് ചേലേമ്പ്ര, ഷുക്കൂര്‍ സ്വലാഹി, റഹ്മത്തുള്ള സ്വലാഹി, സെയ്ദ് മുഹമ്മദ് കുരുവട്ടൂര്‍ തുടങ്ങിയവർ പ്രസംഗിച്ചു.