കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എൻ.എമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബഹുജനസംഗമം നടക്കും. വൈകിട്ട് 4 ന് മുതലക്കുളം മൈതാനിയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവഹിക്കും.
കെ.പി.രാമനുണ്ണി, കെ.ഇ.എൻ കുഞ്ഞഹമ്മദ്, അഡ്വ.ടി.സിദ്ദീഖ്, പി.സുരേന്ദ്രൻ, പി.കെ.ഫിറോസ്, ശരീഫ് മേലേതിൽ, ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, പി.കെ. ജംഷീർ ഫാറൂഖി, അബ്ദുൽജലീൽ മാമാങ്കര തുടങ്ങിയവർ സംബന്ധിക്കും.