കോഴിക്കോട്: മൂന്നാമത് കാലിക്കറ്റ് ഫ്ളീ മാർക്കറ്റിന് ഇന്ന് തോപ്പയിൽ ബീച്ചിന് സമീപത്തെ ഗ്രൗണ്ടിൽ തുടക്കമാവും. മലബാറിലെ യുവസംരംഭകർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആർട്ട് - ആർക്കിടെക്റ്റ് വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയായ മലബാർ ആർട്ട് കളക്റ്റിവ് സംഘടിപ്പിക്കുന്ന ത്രിദിന മാർക്കറ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75 ചെറുകിട സംരംഭകർ പങ്കെടുക്കും. ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള ഏതാനും യുവസംരംഭകരുമുണ്ടാവും. ഭക്ഷ്യവിഭവങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ, കരകൗശല ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ സ്റ്റാളുകളായിരിക്കും കൂടുതലും. മേളയോടനുബന്ധിച്ച് കേരളത്തിലെ ഇരുപതോളം മ്യൂസിക് ബാൻഡുകൾ ഒരുക്കുന്ന സംഗീതവിരുന്നുമുണ്ടാവും.
വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക.