കോഴിക്കോട്: ഇന്ത്യയെ വിഭജിക്കരുത് എന്ന മുദ്രാവാക്യമുയർത്തിയുള്ള കോൺഗ്രസിന്റെ ഭാരത് ബച്ചാവോ പ്രക്ഷോഭം നാളെ നടക്കും. രാവിലെ 9ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിക്കുന്ന സമരം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിൽ ജയിൽ നിറയ്ക്കൽ സമരത്തിലേക്ക് കടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു.