കോഴിക്കോട് :കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നതാണ്. സബ് ജൂനിയർ, ജൂനിയർ ,സീനിയർ , മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. പുരുഷവിഭാഗത്തിൽ 42ാമത് ചാമ്പ്യൻഷിപ്പും വനിതാവിഭാഗത്തിൽ 29ാമത് ചാമ്പ്യൻഷിപ്പുമാണ് നടക്കുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എ.മിഥുൻ കുമാർ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി വേണു ജി നായർ, സി.പ്രേമചന്ദ്രൻ,കെ.ജെ മത്തായി എന്നിവർ ആശംസകൾ നേരും. കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി പ്രഭാകരൻ സ്വഗതവും ജോയിന്റ് സെക്രട്ടറി എം.പി.അനിൽകുമാർ നന്ദിയും പറയും.