മേപ്പാടി: പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ആസ്റ്റർ വളണ്ടിയേഴ്സ് റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് നിർമ്മിച്ച 75 വീടുകളിൽ വയനാട്ടിൽ പണി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽദാനം റോട്ടറി ഇന്റർനാഷണലിന്റെ പാസ്റ്റ് ഡയറക്ടർ സി. ഭാസ്‌കർ നിർവ്വഹിച്ചു. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡി.എം വിംസ് മെഡിക്കൽകോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ് എന്നിവർ മുഖ്യാതിഥിതികളായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡി ജി കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഡി എം ഫൗണ്ടേഷൻ സീനിയർമാനേജർ ലത്തീഫ് കാസിം, ഡി.എം വിംസ് അസിസ്റ്റന്റ് ജനറൽമാനേജർ സൂപ്പി കല്ലങ്കോടൻ, ഡോ. ഉമ്മർ, ആസ്റ്റർഹോംസ് കോർഡിനേറ്റർമാരായ ഡോ.ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ, കെ സഹദേവൻ, രാജേഷ്സുഭാഷ് എന്നിവർ സംബന്ധിച്ചു.ബിജേഷ് മാനുവൽ സ്വാഗതവും ഗീവർഗ്ഗീസ് നന്ദിയും പറഞ്ഞു.
ആസ്റ്റർ റോട്ടറി ഹോംസിന്റെ താക്കോൽദാനം റോട്ടറി പാസ്റ്റ് ഡയറക്ടർ സി. ഭാസ്‌ക്കർ നിർവ്വഹിക്കുന്നു. ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റി വി.സി ഡോ. മോഹൻകുന്നുമ്മൽ, ഡിഎം.വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ,ഡോ. ഉമ്മർ, സൂപ്പികല്ലങ്കോടൻ എന്നിവർ സമീപം.