മാനന്തവാടി: രണ്ട് ദിവസം പ്രായമായ കാട്ടാനക്കുട്ടി ചരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി ബ്രഹ്മഗിരി ബി എസ്റ്റേറ്റിനുള്ളിലാണ് ഇന്നലെ രാവിലെ എസ്റ്റേറ്റ് തൊഴിലാളികൾ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനക്കൂട്ടം ജഡത്തിനടത്ത് നിലയുറപ്പിച്ചത് തൊഴിലാളികളെ ആശങ്കയിലാക്കി. വിവരമറിഞ്ഞ വനപാലക സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് ജഡം പോസ്റ്റ്‌മോർട്ടം നടത്തി. വെറ്ററിനറി സർജൻ ഡോ.ജി ജിമോൻ, ഡി.എഫ്.ഒ രഞ്ജിത്ത്കുമാർ, ബേഗൂർ റെയിഞ്ച് ഓഫീസർ കെ.പി.അബ്ദുൾ സമദ്, ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദ്, എന്നിവർ പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകി.