a
ഡി വൈ എഫ് ഐ, എസ് എഫ് ,ഐ നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റാഫീസ് മാർച്ച് എ എം റഷീദ് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി :സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യുവജന പ്രകടനവും കുറ്റ്യാടി പോസ്റ്റാഫീസ് മാർച്ചും നടത്തി. എസ് എഫ് ഐ ഡി വൈ എഫ് ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും മാർച്ചും എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ കുന്നുമ്മൽ ഏരിയാ സെക്രട്ടരി ഫിദൽ അധ്യക്ഷനായി.എ റഷീദ്, എം കെ നികേഷ്, മുഹമ്മദ് കക്കട്ടിൽ, പി പി സനീഷ്, കെ ടി അശ്വതി, സബിൻ, അരുൺ എന്നിവർ സംസാരിച്ചു.