എലത്തൂർ: പരേതനായ പുതിയങ്ങാടി പഴയകത്ത് മൊയ്തീൻ കോയയുടെ മകനും പുതിയങ്ങാടിയിലെ പഴയകാല വ്യാപാരിയുമായ പുറത്തോട്ടയിൽ ഉസ്‌മാൻകോയ (84) എലത്തൂരിലെ ഗഫൂർ മഹലിൽ നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ എട്ടിന് എലത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: മഠത്തിൽ ആമിന. മക്കൾ: അബ്ദുൾ ഗഫൂർ (കുവൈത്ത് കെ.എം.സി.സി എലത്തൂർ മണ്ഡലം ട്രഷറർ), മൊയ്തീൻ കോയ, അബ്ദുൾ റഹൂഫ്, മുഹമ്മദ് ബശീർ (മൂവരും മലേഷ്യ), സക്കരിയ്യ (മലേഷ്യ എലത്തൂർ മണ്ഡലം മുസ്ളീം ലീഗ് മുൻ ജോയിന്റ് സെക്രട്ടറി), യഹിയ (മലബാർ ഗോൾഡ്, ഖത്തർ കെ.എം.സി.സി എലത്തൂർ മേഖല ജോയിന്റ് സെക്രട്ടറി), ഇൗസ (ദുബായ്, എസ്.കെ.എസ്.ബി.വി മുൻ സംസ്ഥാന സെക്രട്ടറി). മരുമക്കൾ: സാബിറ കാപ്പാട്, സഫിയ പളളിക്കൽ ബസാർ, ജംഷിദ വടകര, റംഷിദ കുറ്റ്യാടി, ജാസ്മിയ തിരൂർ, ഫിദ നടക്കാവ്, സജ്മി മാത്തറ. സഹോദരങ്ങൾ: അബൂബക്കർ, ബിച്ചായിശ വേങ്ങേരി, പരേതരായ അഹമ്മദ്കോയ, മാമുക്കോയ.