കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് നിന്ന് വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇന്നലെ വൈകിട്ട് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേർ തളീക്കര സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറി ജീവനക്കാരനായ പതിയാരക്കര ചേരിക്കല്ല് കുനിയിൽ ഷിജിലിനെ (32) കമ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി.തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റ ഷിജിലിനെ കുറ്റ്യാടി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കുറ്റ്യാടി പൊലീസ് കേസെടുത്തു.