കുറ്റ്യാടി :കേന്ദ്ര സർക്കാർ ലോട്ടറി നികുതി ഇരുപത്തിയെട്ട് ശതമാനമാക്കി ഉയർത്തിയ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ലോട്ടറി തൊഴിലാളി യൂനിയൻ (സി.ഐ.ടി യു.). വർദ്ധനവ് ലോട്ടറി മാഫിയകൾക്ക് സഹായകരമാവുകയാണെന്നും സർക്കാർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോട്ടറി തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗങ്ങളായ പി പ്രകാശൻ, പി.പി രജീഷ് ഏരിയ സെക്രട്ടറി കെ.പി വൽസൻ എന്നിവർ പ്രസംഗിച്ചു.