നെല്ലിക്കോട്: റിട്ട. അദ്ധ്യാപകനും ആഴാ തൃക്കോവിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന പരേതനായ തിരുമംഗലം കേശവൻ നമ്പൂതിരിയുടെ ഭാര്യ നങ്ങേലി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ നമ്പൂതിരി (റിട്ട. ഉദ്യോഗസ്ഥൻ, യൂക്കോ ബാങ്ക്), പരേതയായ സാവിത്രി അന്തർജനം, ശങ്കരൻ നമ്പൂതിരി (റിട്ട. ഉദ്യോഗസ്ഥൻ, എൽ.ഐ.സി), നാരായണൻ നമ്പൂതിരി (എൽ.ഐ.സി, ഡിവിഷണൽ ഓഫീസ്, കോഴിക്കോട്), ദേവരാജൻ നമ്പൂതിരി (ചേവായൂർ യു.പി സ്‌കൂൾ), വിഷ്ണു നമ്പൂതിരി (ജി.എം.എച്ച്.എസ് സ്‌കൂൾ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി). മരുമക്കൾ: രാധ അന്തർജനം, നടുവത്തേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്, സാവിത്രി അന്തർജനം, ഗീത (എസ്.ബി.ഐ, പുതിയറ ബ്രാഞ്ച്), രാജശ്രീ (കെ.എസ്.ഇ.ബി), ശ്രീജ (ജി.എച്ച്.എസ്.സ്‌കൂൾ, കൊളപ്പുറം). സംസ്‌കാരം തിരുമംഗലം ഇല്ലപ്പറമ്പിൽ നടന്നു.