കൊയിലാണ്ടി: ചെറിയമങ്ങാട് നങ്കൂരമിട്ട വഞ്ചിയുടെ എഞ്ചിൻ, 150 ലിറ്റർ മണ്ണെണ്ണ, 30 ലിറ്റർ പെട്രോൾ, പെട്രോൾ നിറയ്ക്കുന്ന നാല് ടാങ്കുകൾ എന്നിവ മോഷണം പോയതായി പരാതി. ഭദ്രകാളി അമ്മ എന്ന വഞ്ചിയിലെ സാധനങ്ങളാണ് മോഷണം പോയത്.കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. ചെറിയമങ്ങാട് അശോകന്റയും, ബാബുവിന്റെയും ഉടമസ്ഥതയിലുള്ളതാണ് വഞ്ചി ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മൽസ്യതൊഴിലാളികൾ പറഞ്ഞു . കഴിഞ്ഞ മാസങ്ങളിൽ ഹാർബറിലെ വഞ്ചികളിൽ നിന്ന് വലയുടെ ഇയ്യക്കട്ടികൾ മോഷണം പോയിരുന്നു. എന്നാൽ ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കടലോരത്ത് സി.സി.ടി.വി.സ്ഥാപിച്ചാൽ മോഷണം തടയാനാകുമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.