കോഴിക്കോട്: : ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം 29ന് രാവിലെ 9 മണി മുതൽ മുളിയങ്ങൽ ചെറുവാളൂർ ഗവ. എൽ പി സ്കൂളിൽ നടക്കും. ജൈവ കൃഷി എന്ത് എങ്ങനെ എന്തിന് എന്ന വിഷയത്തിൽ ക്ലാസ്, ജൈവ ഭക്ഷണം, വിത്ത് കൈമാറ്റം തുടങ്ങിയവ ഉണ്ടാവും. പൂർണമായും ജൈവരീതിയിൽ ആവും ചടങ്ങുകൾ സംഘടിപ്പിക്കുക. സ്കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ബാലകൃഷ്ണൻ ചേനോളി അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ, ടി കെ ജയപ്രകാശ്, കെ എം ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. ശോഭന വൈശാഖ്( ചെയർമാൻ), ടി ദാമോദരൻ (കൺവീനർ), കെ വിനോദൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.