കോഴിക്കോട്: ഖുര്‍ ആന്‍ പഠനകേന്ദ്രമായ ഇടിയങ്ങര അല്‍ മര്‍കസുല്‍ ഫാറൂഖിയുടെ മൂന്നു ദിവസം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് 4ന് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി ഉസ്മാന്‍ കോയ, എം. അബ്ദുള്‍ റഹീം, കെ.പി സക്കറിയ തുടങ്ങിയവർ സംബന്ധിച്ചു.