മേപ്പാടി:പാമ്പ് കടിയേറ്റ് ഡി.എം വിംസ് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ച ബീനാച്ചി സ്വദേശിയായ ഏഴ് വയസ്സുകാരൻ മുഹമ്മദ് റെയ്‌ഹാൻ ആശുപത്രിവിട്ടതായി ഡി.എം വിംസ് അധികൃതർ അറിയിച്ചു. 2 ദിവസത്തെ ഐസിയു ചികിൽസ കഴിഞ്ഞ് ഒരു ദിവസംമുമ്പ് റൂമിലേക്ക് മാറ്റിയ റെയ്‌ഹാൻ പൂർണ്ണആരോഗ്യവാനായിട്ടാണ് ആശുപത്രിവിടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.