നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടിയിലെ എക്സൈസ് ഓഫീസർ റഷീദ് ക്ളാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ അദ്ധ്യക്ഷത വഹിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സ്കൗട്ട് മാസ്റ്റർ രാജേഷ് കിഴക്കേ മലോൽ, ഗൈഡ്സ് അംഗങ്ങളായ അനാമിക വി, ഗായത്രി ഗിരീഷ് എന്നിവർ സംസാരിച്ചു.