കുറ്റ്യാടി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കർണ്ണാടകയിലെ മംഗളൂരിൽ കോൺഗ്രസ് നേതാവും മംഗലാപുരം മുൻ മേയറുമായിരുന്ന അശ്റഫിനെയും കൂട്ടാളികളെയും വെടിവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.ബവിത്ത് മലോൽ, കെ.പി.ബിജു, പി.കെ.ഷമീർ, ഇ.എം അസ്ഹർ, വി.കെ ഇസ്ഹാഖ്, പി.എം മഹേഷ്, സിദ്ദാർത്ഥ് നരികൂട്ടുംചാൽ, വി ടി റഫീഖ് എന്നിവർ സംസാരിച്ചു.