കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 29ന് കാമ്പസിൽ നടക്കും. 110 വർഷം പിന്നിട്ട കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ എ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണി വരെ നീളും.
കോളേജിന്റെ വികസനത്തിനായി മാനേജ്‌മെന്റും എ.എം.സി.സി യും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. നിർധന വിദ്യാർത്ഥികൾക്ക് ധനസഹായം, ഡിഗ്രി - പി ജി തലത്തിൽ അക്കാദമിക് മികവ് പുലർത്തുന്നവർക്കും കായികപ്രതിഭകൾക്കും സ്കോളർഷിപ്പ് എന്നിവ നൽകുന്നുണ്ട്.
സംഗമത്തിന്റെ ഭാഗമായി പിന്നണി ഗായിക സയനോരയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും.