കോഴിക്കോട് :കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനു കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.കെ സുഖേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി പ്രഭാകരൻ സ്വഗതവും ജോയിന്റ് സെക്രട്ടറി എം.പി.അനിൽകുമാർ നന്ദിയും പറഞ്ഞു.
കോർപറേഷൻ കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ, സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മോഹൻ പീറ്റർ, എന്നിവർ ആശംസകൾ നേർന്നു.വിവിധ മത്സരങ്ങളിൽ ജേതാക്കളായ പി സുരേഷ്, എം.എം.ദിൽന, എം.വി അഭിരാമി, എൻ.കെ. ഇൗശ്വരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
മത്സര വിജയികൾ:
66കി.ഗ്രാം വിഭാഗം സീനിയർ :വിമലേഷ്.ജി ( പവർ ഫിറ്റ്നെസ്), ശൈലേഷ് ( പി.ആർ.എം).മുഹമ്മദ് ജാവേദ് ( പവർ ഫിറ്റ്നെസ്).66കി.ഗ്രാം വിഭാഗം ജൂനിയർ: മുഹമ്മദ് ജാവേദ് ( പവർ ഫിറ്റ്നെസ്), വിഷ്ണു കെ ( കാലിക്കറ്റ് ബാർബൽ), മുഹമ്മദ് അൻസാർ ( ക്രൗൺ ജി), 66കി.ഗ്രാം വിഭാഗം സബ് ജൂനിയർ: നിധിഹസ്സൻ( യങ്സ്റ്റാർ), അജയ് രമേഷ് ( കാലിക്കറ്റ് ബാർബൽ), മുഹമ്മദ് ഇർഷാദ് ( പവർ ഫിറ്റ്നെസ്). 66കി.ഗ്രാം വിഭാഗംമാസ്റ്റേഴ്സ്: ഷാജി. കെ ( കാലിക്കറ്റ് ബാർബൽ), ഫസൽ ( പി.ആർ.എം), സന്തോഷ് കുമാർ പി( കാലിക്കറ്റ് ബാർബൽ).