കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടേണ്ടതുണ്ട്.
പൊരുതുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിരോധരാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി ബിനൂപ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി, യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.. പി.ഗവാസ് തുടങ്ങിയവർ പ്രസംഗിച്ചു.