img201912
പി ടി രാജൻ അനുസ്മരണ സമ്മേളനം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കേരള ആർട്ടിസാൻസ് യൂണിയൻ പ്രസിഡന്റായിരുന്ന പിടി രാജന്റെ നാലാം ചരമവാർഷികദിനം തിരുവമ്പാടി ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പൊതുയോഗം മുക്കം എസ്.കെ.സ്മാരക പാർക്കിൽ ജില്ല കമ്മിറ്റി അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എം.മുഹമ്മദ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി, ഏരിയ ട്രഷറർ എം.വി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടി പി.ടി.ബാബു സ്വാഗതവും കെ.ജി.രാജൻ നന്ദിയും പറഞ്ഞു. ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ പൊതുയോഗം ആഹ്വാനം ചെയ്തു.