മാനന്തവാടി: ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: ജിതേഷിന്റെ സ്ഥലം മാറ്റം പ്രതിഷേധവുമായി കെ.ജി.എം.ഒ.എ യും ആശുപത്രി ജീവനക്കാരും. ഡോക്ടർമാരും ജീവനക്കാരും ആശുപത്രിക്ക് മുൻപിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയെ ഇന്നത്തെ നിലയിലേകെത്തിച്ച ഡോ.ജിതേഷിനെ ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരായ ആഥിഷ്, ചന്ദ്രശേഖരൻ, സനൽ ഛോട്ടു, അബ്ദുൾ ഗഫൂർ, കെ.വി.രാജൻ, അമൽ ശ്യാം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൻ.എസ്.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരുടെ നിസ്സഹരണസമരംവന്നാൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കുടുതൽ അവതാളത്തിലാകും.