കോഴിക്കോട്: കോഴിക്കോട് രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരുടെ ക്രിസ‌്മസ് സംഗമം കോഴിക്കോട് ദേവമാതാ കത്തീഡ്രൽ ജൂബിലി ഹാളിൽ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്യത്തിൽ നടന്നു.രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനു മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥന നടത്തി. വികാരി ജനറൽമാരായ തോമസ് പനയ്ക്കൽ, ജൻസൻ പുത്തൻവീട്ടിൽ, ഫെറോന വികാരി ഫാദർ വിൻസെന്റ പുളിക്കൽ, വെനെറിനി പ്രൊവിൻഷ്യൽ സി. ട്രീസാ, അപ്പസ്തോലിക് കാർമ്മൽ പ്രൊവിൻഷ്യൽ സി .കരുണ, ബെഥനി പ്രൊവിൻഷ്യൽ സി.സന്തോഷ് മരിയ, ചാരിറ്റി പ്രൊവിൻഷ്യൽ സി.ഗീത, ഡിമെസ്സ ഡെലഗേറ്റ് സുപ്പീരിയർ സി. ലില്ലി എന്നിവർ പങ്കെടുത്തു.