കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. 26ന് മാനാഞ്ചിറ പബ്ളിക് ലൈബ്രറിക്ക് സമീപം വൈകിട്ട് നാല് മുതൽ ഏഴ് വരെയാണ് പരിപാടി. പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദർ ഉദ്ഘാടനം ചെയ്യും.സംഗമത്തിൽ പ്രശസ്തരായ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.