postel
കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ ഓഫീസിനു മുന്നിൽ തപാൽ ജീവനക്കാർ നടത്തിയ ധർണ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: തപാൽ ജീവനക്കാരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ ഇന്ത്യാ ഗ്രാമീൺ ഡാക് സേവക് യൂണിയൻ (എ.ഐ.ജി.ഡി.എസ്.യു) ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പോസ്റ്റൽ ഡിവിഷനു മുന്നിൽ ധർണ നടത്തി. തപാൽ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്ക് സിവിൽ സർവന്റ് പദവി നൽകണമെന്നും കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കിൾ സെക്രട്ടറി കെ.ജാഫർ, ഡിവിഷൻ സെക്രട്ടറി എം.ടി.സുരേഷ്, മോഹനചന്ദ്രൻ, കെ.സി.ബിന്ദു, ഡോളി ജോസഫ്,ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.