കൽപ്പറ്റ: വയനാട് ജില്ലയിൽ 2019 നഞ്ച സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ളൈകോ സംഭരിച്ചു തുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈർപ്പം 17 ശതമാനം) പാറ്റി 50 മുതൽ 65 കിലോവരെ ചാക്കുകളിൽ നിറച്ചു തുന്നി സംഭരണ കേന്ദ്രത്തിൽ നിശ്ചയിക്കപ്പെട്ട ദിവസം 12 മണിക്ക് മുൻപായി എത്തിക്കണം. സംഭരണ കേന്ദ്രത്തിൽ നിന്നു ശേഖരിക്കുന്ന നെല്ലിന്റെ കയറ്റുകൂലി ഇനത്തിൽ 100 കിലോയ്ക്ക് 12 രൂപനിരക്കിൽ നൽകുന്നതാണ്. ബാക്കിവരുന്ന തുക കർഷകർ വഹിക്കണം. ഈ സീസണിലെ സംഭരണ വില കിലോയ്ക്ക് 26 രൂപ 95 പൈസ ആണ്, കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: ബത്തേരി പനമരം ബ്ലോക്ക് 9947805083, കൽപ്പറ്റ മാനന്തവാടി ബ്ലോക്ക് 9961867799, മാർക്കറ്റിങ് ഓഫീസർ 9446089784.