calicut

ശിൽപശാല
ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഇന്റർഫേസ്ഡ് സയൻസ് എക്സ്‌പെരിമെന്റ്സ് എന്ന വിഷയത്തിൽ 27 മുതൽ 29 വരെ ആര്യഭട്ട ഹാളിൽ ശിൽപശാല സംഘടിപ്പിക്കുന്നു. പൈതൺ പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ ഉപയോഗവും ശാസ്ത്ര പരീക്ഷണങ്ങളുമായിരിക്കും ശിൽപശാലയിൽ പ്രധാനമായും പ്രതിപാദിക്കുക. ഡോ.അജിത്ത് കുമാർ (ന്യൂഡൽഹി ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ), ജോർജസ് ഖാസ്നദർ (ഫ്രാൻസ്), ജിതിൻ (ഹിമാചൽ സെൻട്രൽ യൂണിവേഴ്സിറ്റി) തുടങ്ങിയവർ ശിൽപശാല നയിക്കും. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.

ഗ്രേസ് മാർക്ക്
നാലാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം ഓണേഴ്സ്/ബി.കോം പ്രൊഫഷണൽ/ബി.കോം വൊക്കേഷണൽ (ഏപ്രിൽ 2019) വിദ്യാർത്ഥികളിൽ എൻ.എസ്.എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ ചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി 15നകം പരീക്ഷാഭവൻ ബി.കോം വിഭാഗത്തിൽ സമർപ്പിക്കണം. ഫോം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ബി.ടെക് (റഗുലർ/പാർട്ട്‌ടൈം2009, 14 സ്‌കീം) സപ്ലിമെന്ററി (നവംബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

ഒന്നാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എഡ് (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി 13ന് ആരംഭിക്കും.