കൽപറ്റ: മംഗലാപുരത്ത് പ്രതിഷേധ സമരം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കൽപറ്റയിൽ വിജയൻ ചെറുകര, സി എസ് സ്റ്റാൻലി, ഡോ: അമ്പി ചിറയിൽ, വി യൂസഫ്, ടി മണി,ദിനേശൻ, നാസർ, റിയാസ് സി പി എന്നിവരും, സുൽത്താൻ ബത്തേരിയിൽ അഡ്വ: കെ ഗീവർഗീസ്, പി ജി സോമനാഥൻ, എ ഒ ഗോപാലൻ, ലതികാ ജി നായർ,എൻ ഫാരിസ്, വിനു ഐസക്, റിജോഷ് ബേബി, മത്തായി എന്നിവരും, മാനന്തവാടിയിൽ ഇ ജെ ബാബു, ജോണി മറ്റത്തിലാനി, വി കെ ശശിധരൻ, ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന, കെ സജീവൻ, വി വി ആന്റണി, ശോഭരാജൻ എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകി
ഫോട്ടോ
ബിനോയ് വിശ്വം എം പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി പി ഐ പ്രവർത്തകർ സുൽത്താൻ ബത്തേരിയിൽ നടത്തിയ പ്രകടനം