കോഴിക്കോട് :രണ്ടു ദിവസമായി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ
174 പോയിന്റോടു കൂടി കാലിക്കറ്റ് ബാർബൽ ക്ളബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ 57 പോയിന്റോടു കൂടി കാലിക്കറ്റ് ബാർബൽ ക്ളബ്ബ്, ജൂനിയർ വിഭാഗത്തിൽ 52 പോയിന്റോടു കൂടി പവർ ഫിറ്റ്നെസ് , സബ് ജൂനിയർ വിഭാഗത്തിൽ 56 പോയിന്റോടു കൂടി യങ്സ്റ്റാർ ജിംനേഷ്യം, മാസ്റ്റേഴ്സ് വിഭാഗത്തിൽ 56 പോയിന്റോടു കൂടി കാലിക്കറ്റ് ബാർബൽ ക്ളബ്ബ് എന്നിവർ ജേതാക്കളായി.
വ്യക്തിഗത ചാമ്പ്യന്മാർ:പുരുഷവിഭാഗം സീനിയർ സ്ട്രോംഗ് മാൻ സി.പി മിഥുൻ ( കാലിക്കറ്റ് ബാർബൽ)
ജൂനിയർ സ്ട്രോംഗ് മാൻ സി.പി മിഥുൻ ( കാലിക്കറ്റ് ബാർബൽ). സബ് ജൂനിയർ സ്ട്രോംഗ് ബോയ്: എസ് സായന്ത് ( ജയ ജിംനേഷ്യം) മാസ്റ്റേഴ്സ് വൺ: സ്ട്രോംഗ് മാൻ , സി.വി അബ്ദുൾ സലീം, മാസ്റ്റേഴ്സ് ടു: സ്ട്രോംഗ് മാൻ,സി ജയരാജ് ( കാലിക്കറ്റ് ബാർബൽ). വനിതാ വിഭാഗം സ്ട്രോംഗ് വുമൺ: എം.വി. അഭിരാമി. സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ സുനിൽ വിശ്വചൈതന്യ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.കെ സുഖേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി എം.പി.അനിൽകുമാർ സ്വാഗതവും ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.