കോഴിക്കോട്: പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾ അനുസരിക്കാൻ ജനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്ന് ശരവണ മഠം മഠാധിപതി സദ്ഗുരു ശരവണബാബ പറഞ്ഞു. നിയമങ്ങൾ പാലിക്കപ്പെടുന്നതിലൂടെ രാജ്യത്തിന് പുരോഗതി ഉറപ്പാക്കാനാവും.
ഗാന്ധിഗൃഹത്തിൽ ഒരുക്കിയ ഹിന്ദു പാർലമെൻറ് മലബാർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. എൻ.വി. ബാലൻ, വത്സൻ നെല്ലിക്കോത്ത്, മാമ്മിയിൽ സുനിൽ കുമാർ, ശശി സ്വാമി, സംഗീത് ചേവായൂർ, ശോഭാ അയ്യർ എന്നിവർ സംസാരിച്ചു.