കോഴിക്കോട് : കൊമ്മേരി ടോട്ടൽ ഡവലപ്പ്മെൻറ് പീപ്പിൾസ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കൊമ്മേരിയുടെ വികസന മുരടിപ്പിനെതിരെ സംഘടിപ്പിച്ച വിശദീകരണ യോഗം സംസ്ഥാന മദ്യ നിരോധന സമിതിയുടെ വനിതാ വിഭാഗം പ്രസിഡന്റ് ഒ.ജെ.ചിന്നമ്മ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ഇ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി പ്രൊഫ.ടി.എം.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജയരാജൻ സ്വാഗതം പറഞ്ഞു. ടി.എൻ.മോഹൻദാസ്, ഗണേഷൻ, ചെമ്പയിൽ ബാബുരാജ്, ഒ.എം.അശോകൻ, ഒടാട്ട് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.