lockel-must
സൈക്കിൾ റാലി

കടലുണ്ടി:​​ പാലിയേറ്റീവ് കെയർ സംസ്ഥാന വളണ്ടിയർ സംഗമത്തിന്റെ പ്രചാരണാർത്ഥം കാലിക്കറ്റ് ബൈക്ക് റൈഡേ‌ഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുതൽ കടലുണ്ടി വരെ സൈക്കിൾ റാലി നടത്തി. അൻപതോളം പേർ റാലിയിൽ പങ്കാളികളായി.

എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്ക് മുന്നിൽ വെച്ച് റാലിയ്ക്ക് ജില്ലാ കളക്ടർ സാംബശിവ റാവു ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് കോ ഓർഡിനേറ്റർ ഉദയൻ കാർക്കോളി അ​ദ്ധ്യക്ഷത ​ വഹിച്ചു. സി.വി.ബാവ, ഷെഹീദ് ചെറുവണ്ണൂർ എന്നിവർ ആശംസയർപ്പിച്ചു. രാജേഷ് മാപ്പോലി, ഷൈജു, പി.കെ.പ്രദീപ്, യൂനുസ് കടലുണ്ടി, സി.ജാബിർ, പി.ബഷീർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുരളീധര ഗോപൻ സ്വാഗതവും ഉണ്ണി ​കു​ന്നത്ത് നന്ദിയും പറഞ്ഞു.

റാലിയെ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാർ, മുൻ പ്രസിഡന്റ് ഒ.ഭക്തവത്സലൻ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. റാലി ലീഡർ അബ്ദുറഹ്‌മാൻ, കോ ഓർഡിനേറ്റർ രതിഷ് എന്നിവർ സംസാരിച്ചു.