കോഴിക്കോട് : ജി.എസ്.ടിയെക്കുറിച്ചുള്ള വ്യാപാരികളുടെയും വ്യവസായികളുടെയും ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ജി.എസ്.ടി.ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വർ റാവു പറഞ്ഞു. ഹോട്ടൽ വുഡീസിൽ കാലിക്കറ്റ് ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ജി എസ് ടി മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി എസ് ടി വന്നപ്പോൾ പ്രശ്നങ്ങൾ നേരിട്ടെങ്കിലും ഇപ്പോൾ എല്ലാവർക്കും ഗുണം ചെയ്യുന്നുണ്ട്. പുതിയ നികുതി സമ്പ്രദായങ്ങളെക്കുറിച്ച് അറിയാൻ വ്യാപാരികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. നികുതിസംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ജി.എസ്.ടി.ഉദ്യോസ്ഥരുടെ സഹാമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് സുബെെർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ജി എസ് ടി സൂപ്രണ്ടൻറ് പി വി നാരായണൻ ജി എസ് ടി ട്രയിനിംഗ് പവർപോയിൻറ് ക്ലാസെടുത്തു. കാലിക്കറ്റ് ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ജി എസ് ടി ചെയർമാൻ എം കെ നാസർ സ്വാഗതം പറഞ്ഞു.

ഡെപ്യൂട്ടി ഡയറക്ടർ ഇൻറലിജൻസ് രൂപേഷ് സുകുമാരൻ ഐ ആർ എസ്, അസിസ്റ്റന്റ് കമ്മിഷണർ നിധിൻ ലാൽ ഇ എസ് , അമേയ ടൊയോറ്റ എം ഡി ഇ കെ പി അബ്ദുൾ ജബ്ബാർ, കാലിക്കറ്റ് ചേമ്പർ ഒഫ് കൊമേഴ്സ് അസിസ്റ്റൻറ് കമ്മീഷ്ണർ വിനായക് ബട്ട് , അസിസ്റ്റൻറ് കമ്മീഷ്ണർ ആനന്ദ് ഐ ആർ എസ് , ജി എസ് ടി കമ്മീഷ്ണർ മുഹമ്മദ് യൂസഫ് ഐ ആർ എസ് , സെൻട്രൽ ജി.എസ്.ടി.സൂപ്രണ്ട് വിനോദ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ രൂപേഷ് ശശികുമാർ, പ്രോഗ്രാം കൺവീനർ സിറാജുദ്ദീൻ ഇലത്തൊടി എന്നിവർ സംസാരിച്ചു.