മാനന്തവാടി: ചിത്രകാരൻ പി.ബി സന്തോഷ്‌കുമാറിന്റെ ചിത്ര പ്രദർശനം 'അമ്മയുടെ നെഞ്ചിലെ തീ' മാനന്തവാടി ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബിനാലെക്ക് ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം എല്ലാം ദൃശ്യത വീണ്ടെടുക്കുന്നു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത്യപൂർവ്വം പേർക്ക് സംവദിക്കുന്ന വളരെപേർക്ക് സംവദിക്കാൻ പറ്റുന്ന വിധത്തിൽ മാറ്റി കൊണ്ടിരിക്കുക എന്നതാണ് ചിത്രപ്രദർശനങ്ങളിലൂടെ സന്തോഷ് കുമാർ ചെയ്യുന്നതെന്നും ഉദ്ഘാടകൻ പറഞ്ഞു.

ചടങ്ങിൽ പഴശി ഗ്രന്ഥാലയം പ്രസിഡന്റ് കെ ഷബിത അദ്ധ്യക്ഷത വഹിച്ചു മനോജ് പട്ടേട്ട്,കെ.ആർ രഘുനാഥ് ,എൻ അനിൽകുമാർ, സൂപ്പി പള്ളിയിൽ, റോയ്സൻ പിലാക്കാവ്,കെ.കെ മോഹൻദാസ്, ചിത്രകാരൻ പി ബി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

അക്രിലിക് ഓയിൽ മാധ്യമങ്ങളിൽ ചെയ്ത 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വർത്തമാനകാലത്തെ സാമൂഹിക വിവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സന്തോഷ് കുമാറിന്റെ ചിത്രങ്ങൾ. പ്രദർശനം 28 വരെ തുടരും. പകൽ 10 മണിമുതൽ വൈകീട്ട് 6 വരെയാണ് പ്രദർശനം.

ഫോട്ടോ : ചിത്രകാരൻ പി.ബി.സന്തോഷ് കുമാറിന്റെ
ചിത്രപ്രദർശനം 'അമ്മയുടെ നെഞ്ചിലെ തീ'' മാനന്തവാടി ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു