കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ യുവമാദ്ധ്യമപ്രവർത്തകൻ ജിബിൻ പി.മൂഴിക്കലിനെ അനുസ്മരിച്ച് 'ജിബിൻ ഓർമ്മ 2019' ഇന്ന് രാവിലെ 11 ന് കാലിക്കറ്റ് പ്രസ്‌ ക്ലബ്ബിൽ നടക്കും. ഇതോടനുബന്ധിച്ച് 'ഒറ്റക്കല്ലിൽ കൊത്തിയതോ ഇന്ത്യ?' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പ്രഭാഷണം നടത്തും.