കുറ്റ്യാടി: വേളം പഞ്ചായത്തിലെയും അയൽപ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്ക് വിടുകളിൽ കട്ടിലിനരികെ പരിചരണം, ഡോക്ടറുടെ സേവനം, ഫിസിയോ തെറാപ്പി, ചികിത്സാ സഹായം, ആംബുലൻസ് സൗകര്യം, ഭക്ഷണ കിറ്റ് വിതരണം എന്നിവ നടപ്പിലാക്കി കൊണ്ട് വേളം പാലിയേറ്റിവ് കെയർ സെന്റർ ഒരു ദശകം പിന്നിടുകയാണ്. കെയർ സെന്ററിന്റെ ദശവാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റിവ് മെഡിസിൻ സ്ഥാപക ഡയറക്ടർ ഡോ: കെ.സുരേഷ് കുമാർ നിർവ്വഹിച്ചു. പാലിയേറ്റിവ് കെയർ സെന്റർ ചെയർമാൻ എൻ.വി.അബ്ദുള്ള മാസ്റ്റർ അദ്ധ്യക്ഷനായി. അബ്ദുൾ മജിദ് നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. ഡോ :പി .ടി .വിപിൻ, കെ.പി.സലി മ ,കെ.കെ.മനോജൻ, ഗോപാലൻ, കെ.ഹേമചന്ദ്രൻ മാസ്റ്റർ, പി.സോമനാഥൻ, കിണറുള്ളതിൽ കുഞ്ഞമ്മത്, ടി.പി. കാസിം, പി.കെ.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. വേളം എച്ച്എസ്.എസ്.വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.