കുറ്റ്യാടി:- കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഇടവിള കൃഷി പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.നാണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു,കൂരിക്കാട്ടിൽ സുമതി സ്വാഗതവും' ലെ ന കെ.കെ.സുധ,കെ.ബീനകെ.പി.എന്നിവർ സംസാരിച്ചു.